രാജീവ് മേനോന്‍ സംഗീത സംവിധായകനാകുന്നു

രാജീവ് തന്നെ സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഈണമിടുന്നത്.

Update: 2018-11-21 07:05 GMT

മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച രാജീവ് മേനോന്‍ സംഗീത സംവിധായകനാകുന്നു. രാജീവ് തന്നെ സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഈണമിടുന്നത്. എ.ആര്‍ റഹ്മാനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം താളമയം. ജി.വി പ്രകാശ് കുമാറും അപര്‍ണ ബാലമുരളിയുമാണ് ഈ തമിഴ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിനീത്, കുമാരവേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വാദ്യകലാകാരനായിട്ടാണ് ചിത്രത്തില്‍ ജിവി വേഷമിടുന്നത്.

Advertising
Advertising

Pleased to share the tracklist and credits for Sarvam Thaala Mayam TRACKLIST AND ALBUM CREDITS Music composed and...

Posted by A.R. Rahman on Sunday, November 18, 2018
Tags:    

Similar News