സീറോയിലെ ആദ്യ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ് 

ചിത്രം അടുത്ത മാസം  പ്രദര്‍ശനത്തിനെത്തും 

Update: 2018-11-24 06:35 GMT

ഈ വര്‍ഷം സിനിമാ പ്രേമികള്‍ വമ്പന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിങ്ഖാന്‍ ഷാറൂഖ് ഖാന്റെ സീറോ. അടുത്ത മാസം 21ന് റിലീസാവുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. മേരാ നാം തൂ എന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. അനുഷ്‌ക ശര്‍മ്മയാണ് ഷാറൂഖിന് പുറമെ ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. റബ്‌നെ ബനാദി ജോഡി, ജബ് ഹാരി മെറ്റ് സജല്‍ എന്നിവക്ക് ശേഷം ഒന്നിക്കുന്ന ഷാറൂഖ്- അനുഷ്‌ക ശര്‍മ്മ ചിത്രം കൂടിയാണ് സീറോ. ഇതില്‍ റബ്‌നെ ബനാദി ജോഡി സൂപ്പര്‍ ഹിറ്റായിരുന്നു.

Advertising
Advertising

ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് അജയ്-അതുല്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ പാട്ടിനെ ഈ വര്‍ഷത്തെ പ്രണയഗാനം എന്നൊക്കെയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളനായാണ് ഷാറൂഖ് എത്തുന്നത്. ട്രെയിലറും പാട്ടും സൂചിപ്പിക്കുന്നത് പോലെ ചിത്രം പ്രണയകഥയാവും പറയുക. അനുഷ്‌ക ശര്‍മ്മക്ക് പുറമെ കത്രീന കൈഫും ചിത്രത്തില്‍ അഭിനയിക്കുന്നു.

Full View
Tags:    

Similar News