നാസയെ തോൽപ്പിക്കുന്ന റോക്കറ്റ് വിക്ഷേപണവുമായി കുഞ്ചാക്കോ ബോബൻ; ചിരി പടർത്തും ചാക്കോച്ചന്റെ ഈ വീഡിയോ 

Update: 2018-11-25 13:29 GMT

സാമൂഹിക മാധ്യമങ്ങളിലൂടെ ചിരി പടർത്തുന്ന വീഡിയോകളുമായി പ്രേക്ഷകരുടെ ഇഷ്ട്ടം കവരുകയാണ് മലയാളത്തിന്റെ സ്വന്തം ചാക്കോച്ചൻ. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ചിരിയുമായി ഇടക്ക് ഫേസ്ബുക്കിലൂടെ ചിരിപ്പിച്ച ചാക്കോച്ചൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ സ്വയം നിർമിത റോക്കറ്റ് വിക്ഷേപണം പരിചയപ്പെടുത്തുകയാണ്. നാസയെ പോലും തോൽപ്പിക്കുന്ന ഈ റോക്കറ്റ് ലോഞ്ച് നടക്കുന്നത് ചാക്കോച്ചന്റെ സ്വന്തം ഫ്ലാറ്റിൽ വെച്ചാണ്. പേപ്പർ കൊണ്ടുള്ള റോക്കറ്റ് കൗണ്ട് ഡൗൺ ചെയ്ത് അടുത്തുള്ള ഫ്ലാറ്റിലേക്ക് കുതിപ്പിക്കുന്ന ചാക്കോച്ചന്റെ വീഡിയോ ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘റോക്കറ്റിന്റെ പോക്ക് പാകിസ്ഥാനിലോട്ടാണല്ലോ’ എന്നുള്ള കമൻറ്റുകളും രസകരമായ മറ്റു കമന്റുകളുമായി നിറഞ്ഞിരിക്കുകയാണ് വീഡിയോക്ക് താഴെ.

Advertising
Advertising

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്യുതന്‍ ആണ് കുഞ്ചാക്കോ ബോബന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്

Tags:    

Similar News