ദേ..ഫഹദ് തെങ്ങില്‍; ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ കാണാം

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഞാന്‍ പ്രകാശന്‍. 

Update: 2018-12-01 07:26 GMT

ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് തെങ്ങില്‍ കയറി ഇരിക്കുന്ന രസകരമായ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. നേരത്തെ ഇറങ്ങിയ ടീസര്‍ ഹിറ്റായിരുന്നു. താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ല. സേഫായല്ലോ ! എന്ന അടിക്കുറിപ്പോടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനുമെത്തുന്നുണ്ട്. നിഖില വിമലാണ് നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. കെ.പി.എ.സി ലളിത,അനീഷ് ജി.മേനോന്‍, മഞ്ജു സുനിച്ചന്‍,വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ഞാന്‍ പ്രകാശന്‍ നിര്‍മ്മിക്കുന്നത്.

Advertising
Advertising

താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ല. സേഫായല്ലോ !

Posted by Sathyan Anthikad on Friday, November 30, 2018

ये भी पà¥�ें- അപ്പൊ അടുത്തത് രാമന്‍ മാഷിന്‍റെ മോള്‍ടെ കല്യാണത്തിന് കാണാം... സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്‍റെ ടീസര്‍ പുറത്ത്

Tags:    

Similar News