കണ്‍മണി അന്‍പോട് കാതലന്‍....റാമിനായി ജാനു പാടി; 96 പറയാതെ ബാക്കി വച്ച മറ്റൊരു രംഗം കൂടി ഇതാ

റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ ജീവിതത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 

Update: 2018-12-05 04:59 GMT

ഓര്‍മകളിലെ പ്രണയത്തില്‍ ജീവിക്കുന്ന റാം പലരയെും ആ പഴയ കാലത്തിലെക്കാണ് കൂട്ടിക്കൊണ്ടു പോയത്. മൊബൈലും ഫേസ്ബുക്കൊന്നുമില്ലാതിരുന്ന അന്ത കാലത്തെ പ്രണയത്തെ എത്ര മനോഹരമായിട്ടാണ് 96 കാണിച്ചു തന്നത്. പ്രണയം ഒരു വേദനയായി മാറി പിന്നീട് ജാനുവും റാമും വീണ്ടും കണ്ടുമുട്ടിയപ്പോള്‍. 96 ലെ ഓരോ സീനും ആ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മിക്കവര്‍ക്കും കാണാപ്പാഠമാണ്. ഈയിടെ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. റാമും ജാനുവും ഗായിക എസ്.ജാനകിയെ കാണുന്നതായിരുന്നു ആ സീന്‍. നീക്കം ചെയ്ത രംഗത്തെ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ 96ല്‍ നിന്നും നീക്കം ചെയ്ത മറ്റൊരു രംഗം കൂടി പുറത്തുവിട്ടിരിക്കുകയാണ്.

Advertising
Advertising

Full View

റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ ജീവിതത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. റാമിന് വേണ്ടി ജാനു കണ്‍മണി അന്‍പോട് കാതലന്‍ എന്ന ഗാനം പാടുന്നതും സ്കൂള്‍ വരാന്തയില്‍ ജാനുവിനെ നോക്കിയിരുന്ന റാമും തുടങ്ങിയ രംഗങ്ങളാണ് ഈ വീഡിയോയിലുള്ളത്.

സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത 96ല്‍ വിജയ് സേതുപതിയും തൃഷയുമാണ് നായികാനായകന്‍മാര്‍. മലയാളിയായ ഗോവിന്ദ് വസന്തയായിരുന്നു ചിത്രത്തിന് വേണ്ടി ഈണമിട്ടത്.

ये भी पà¥�ें- ഗായിക ജാനകിയമ്മയെ കണ്ട് എസ്. ജാനകി ദേവി; 96 ൽ നിന്നും വെട്ടി മാറ്റിയ ആ രംഗമിതാ

ये भी पà¥�ें- ഇത് ശരിയല്ല; 96 ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷ

ये भी पà¥�ें- ‘96’ കേരളത്തില്‍ നിന്നും വാരിയത് ഏഴ് കോടി

Tags:    

Similar News