ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി മമ്മൂട്ടിയും നയന്‍താരയും

2018ൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ 100 ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. 

Update: 2018-12-06 06:55 GMT

2018ൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ 100 ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. 253.25 കോടി രൂപ നേടിയ സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സിനിമ, പരസ്യം, ടെലിവിഷൻ ഷോ എന്നിവയിലൂടെയാണ് സൽമാന്‍ കോടികള്‍ വാരിയത്. മലയാളികളായ മമ്മൂട്ടിയും നയന്‍താരയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മമ്മൂട്ടി 48ാം സ്ഥാനത്തും നയന്‍താര 68ാം സ്ഥാനത്തുമാണ് എത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് വിരാടിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം. മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറുമുണ്ട്. ദീപിക പദുക്കോണാണ് നാലാമത്. 114 കോടിയാണ് ദീപകിയുടെ ഈ വര്‍ഷത്തെ വരുമാനം. അതേസമയം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഷാരൂഖ് ഖാൻ ഇത്തവണ 56 കോടിയുമായി പതിമൂന്നാം സ്ഥാനത്താണ്.

Advertising
Advertising

ഏഴാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്ര 18 കോടിയുമായി 49ാം സ്ഥാനത്തും ഇടം പിടിച്ചു. 66.75 കോടിയുമായി 11ാം സ്ഥാനത്ത് എത്തിയ ഏ.ആർ റഹ്മാനാണ് ദക്ഷിണേന്ത്യൻ താരങ്ങളിൽ മുന്നിൽ. 50 കോടിയുമായി രജനികാന്ത് 14ാം സ്ഥാനത്താണ്. 30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്ത് എത്തി. വിജയ് ദേവരക്കൊണ്ട, തെലുങ്ക സംവിധായകന്‍ കൊരട്ടാല ശിവ, നടി തപ്സി പന്നു എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Tags:    

Similar News