തകര്‍പ്പന്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

Update: 2018-12-10 04:53 GMT

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൂളിംഗ് ഗ്ലാസും കോട്ടും ധരിച്ച് കിടു ലുക്കിലുള്ള പ്രണവാണ് പോസ്റ്ററിലുള്ളത്. ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം. നോട്ട് എ ഡോണ്‍ സ്റ്റോറി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപീസുന്ദര്‍. ആദിക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

Advertising
Advertising

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1987ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമായിരുന്നു പ്രധാന താരങ്ങള്‍. മോഹന്‍ലാലിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്.

Presenting the first look poster of #IrupathiyonnaamNoottandu 😊 All the best to Pranav Mohanlal, Arun Gopy and the entire team. I am looking forward to this one.

Posted by Tovino Thomas on Sunday, December 9, 2018
Tags:    

Similar News