ഹർത്താലിൽ ഒടിയന് വേണ്ടി അരയും തലയും മുറുക്കി മോഹൻലാൽ ഫാൻസ്‌ 

Update: 2018-12-13 19:46 GMT

ഹർത്താൽ ദിനത്തിൽ ഒടിയൻ സിനിമക്ക് വേണ്ടി അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ്‌. പുലർച്ചെ നാലരക്ക് തുടങ്ങുന്ന ഫാൻസ്‌ ഷോകൾക്ക് വേണ്ടി എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുന്ന തിരക്കിലാണ് ആരാധകർ. തിയേറ്ററിൽ എത്തിപ്പെടാൻ പ്രയാസപ്പെടുന്നവർക്ക് വേണ്ടി പ്രത്യേക വാഹന സൗകര്യങ്ങളാണ് മോഹൻലാൽ ആരാധകർ ഒരുക്കിയിട്ടുള്ളത്. ഒടിയൻ സിനിമയുടെ പ്രദർശനം ഒരു രീതിയിലും മുടങ്ങി പോകരുതെന്ന് പ്രഖ്യാപിക്കുന്ന ലാൽ ഫാൻസ്‌ ചിത്രം പ്രദർശിപ്പിക്കുന്ന സിനിമ തിയേറ്ററുകളിൽ നിന്ന് ഇന്ന് തന്നെ കാണുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഒടിയൻ സിനിമ റിലീസ് മാറ്റി വെക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം തിരുത്തി സംവിധായകൻ ശ്രീകുമാർ മേനോനും തിരക്കഥാകൃത്തായ ഹരികൃഷ്ണനും ഫേസ്ബുക്കിൽ രംഗത്ത് വന്നിരുന്നു. തുടരെ തന്നെ സിനിമക്ക് പിന്തുണയുമായി സംവിധായകൻ അരുൺ ഗോപിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നടൻ ഹരീഷ് പേരടി ഫേസ്ബുക്ക് ലൈവിലൂടെ ആക്ഷേപഹാസ്യ രൂപത്തിലാണ് ഇന്നത്തെ ഹർത്താലിനെതിരെ രംഗത്ത് വന്നത്.

Advertising
Advertising

ഒടിയൻ സിനിമക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള അക്രമം നടന്നാൽ അതിനെ നേരിടുമെന്ന രീതിയിൽ തന്നെയാണ് മോഹൻലാൽ ആരാധകർ ഫേസ്ബുക്കിലൂടെ ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ പ്രതികരണങ്ങളിലൂടെ കാണിക്കുന്നത്.

Full View

അതെ സമയം മാളുകളിലെ മൾട്ടിപ്ലക്സുകളിലെ പ്രദർശനം പലയിടത്തും മുടങ്ങാൻ സാധ്യതയുണ്ട്. കൊച്ചിയിലെ ലുലു മാൾ നാളെ ഹർത്താൽ കാരണം അടച്ചിടുന്നതിനാൽ പി.വി.ആറിലെ വൈകിട്ടത്തെ പ്രദർശനം മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്ന് ലുലു മാൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ സമരപന്തലിന് മുന്നിൽ ആത്മത്യക്ക് ശ്രമിച്ച വേണുഗോപാലൻ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി ഹർത്താലിന്‌ ആഹ്വനം ചെയ്തത്. അതിനിടെ വേണുഗോപാൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ശബരിമലയെ കുറിച്ചോ ബി.ജെ.പി സമരത്തെ കുറിച്ചോ പരാമർശമില്ല. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന കേരള, എംജി, കണ്ണൂർ, സാങ്കേതിക സർവ്വകലാശാലകൾ പരീക്ഷകളും ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്കാണ് മാറ്റിയത്.

Tags:    

Similar News