‘ഒടിയന്റെ റിലീസില്‍ മാറ്റമില്ല’ ശ്രീകുമാര്‍ മേനോന്‍

നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഒടിയന്‍ റിലീസ് മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

Update: 2018-12-13 18:20 GMT
Advertising

നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഒടിയന്‍ റിലീസ് മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 'ഒടിയന്റെ റിലീസ് മാറ്റില്ല. പ്രധാനമായും അതില്‍ രണ്ട് കാരണങ്ങളുണ്ട്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമക്ക് മുന്നില്‍ ഒരു ആഗോള വിപണി തുറന്നുകിട്ടിയിരിക്കുകയാണ്. 37 രാജ്യങ്ങളിലായി 3200ഓളം സ്ക്രീനുകളിലാണ് ഒടിയന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഇനി പിന്മാറ്റം സാധ്യമല്ല. കേരളത്തില്‍ ഒഴികെ മറ്റു സ്ഥലങ്ങളില്‍ മാത്രമായി പ്രദര്‍ശനം നടത്തിയാല്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കാനും സാധ്യതയുണ്ട്.’ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

Full View
Tags:    

Similar News