ഹൃദയങ്ങള്‍ കീഴടക്കി മാണിക്യനും അമ്പ്രാട്ടിയും; ‘കൊണ്ടോരാം’ പാട്ടിന് ഒരു മില്യണ്‍ കാഴ്ചക്കാര്‍

ആലാപന മികവ് കൊണ്ടും ദൃശ്യഭംഗി കൊണ്ടും മികച്ച് നില്‍ക്കുന്ന ഈ പാട്ട് യു ട്യൂബില്‍ ഇതുവരെ കണ്ടത്ഒരു മില്യണിലധികം പേരാണ്.

Update: 2018-12-18 06:25 GMT

സമ്മിശ്രപ്രതികരണവുമായി ഒടിയന്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ കൊണ്ടോരാം എന്ന ഗാനം വിമര്‍ശകരുടെ പോലും കാതുകള്‍ കീഴടക്കുകയാണ്. ആലാപന മികവ് കൊണ്ടും ദൃശ്യഭംഗി കൊണ്ടും മികച്ച് നില്‍ക്കുന്ന ഈ പാട്ട് യു ട്യൂബില്‍ ഇതുവരെ കണ്ടത്ഒരു മില്യണിലധികം പേരാണ്. യു ട്യൂബ് ട്രന്‍ഡിംഗില്‍ രണ്ടാമതാണ് ഈ പാട്ട്.

Full View

ഒടിയൻ മാണിക്യനും പ്രഭയും തമ്മിലുള്ള പ്രണയം ദൃശ്യവത്ക്കരിക്കുന്നതാണ് കൊണ്ടോരാം എന്ന ഗാനം. രാത്രിയുടെ മനോഹാരിതയില്‍ അതിമനോഹരമായിട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. മാനായും മായയായും മാറുന്ന മാണിക്യനെയും പാട്ടില്‍ കാണാം. മഞ്ജു അതിസുന്ദരിയായിട്ടാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. എം ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertising
Advertising

തുടക്കം മോശം അഭിപ്രായമായിരുന്നെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം നേടാന്‍ ഒടിയന് സാധിച്ചിട്ടുണ്ട്. ഒടിയനെതിരെ വ്യാപകമായ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Tags:    

Similar News