വിജയ് സേതുപതി മലയാളത്തിലേക്ക്; ജയറാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Update: 2018-12-20 16:34 GMT
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാള സിനിമയിലേക്ക് വരുന്നു. നടന്‍ ജയറാമിന്റെ കൂടെയാണ് വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള എന്‍ട്രി എന്ന പ്രത്യേകതയുമുണ്ട്. ‘മാർക്കോണി മത്തായി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് വിജയ് സേതുപതിയുടെ എന്‍ട്രി ഉറപ്പിച്ചത്. സിനിമ സംവിധാനം ചെയ്യുന്നത് സനിൽ കളത്തിലാണ്.
സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം സിനിമാസ് എന്ന ബാനറിൽ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രേംചന്ദ്രൻ എ.ജി.യാണ് നിർമാണം. സിനിമയിൽ തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായാകും ഇരുവരും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും. വിജയ് സേതുപതി നായകനായ 96 കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.