56 ദിവസത്തെ ചിത്രീകരണം; വിനായകന്റെ തൊട്ടപ്പന്‍ ഇനി തിയേറ്ററുകളിലേക്ക്

Update: 2018-12-24 12:17 GMT

56 ദിവസത്തെ ചിത്രീകരണത്തിന് ശേഷം വിനായകന്റെ തൊട്ടപ്പന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നലെയാണ് ആലപ്പുഴയിലെ പൂച്ചക്കലിൽ അവസാനിച്ചത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് കെ ബാവക്കുട്ടി തൊട്ടപ്പനൊരുക്കുന്നത്. ഷെയിന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് 2016-ല്‍ ഷാനവാസ് കെ. ബാവക്കുട്ടി എന്ന സംവിധായകന്റെ അരങ്ങേറ്റം. ഷെയിന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് 2016-ല്‍ ഷാനവാസ് കെ. ബാവക്കുട്ടി സംവിധായകനാകുന്നത്.

Advertising
Advertising

ये भी पà¥�ें- കരിന്തണ്ടന് ശേഷം വീണ്ടും നായകനായി വിനായകന്‍; തൊട്ടപ്പനാകുന്നത് ഷാനവാസ് ചിത്രത്തില്‍ 

ലീല സന്തോഷിന്റെ കരിന്തണ്ടനാണ് വിനായകന്‍ വീണ്ടും നായകനാവുന്ന അടുത്ത ചിത്രം. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പുതുമുഖം പ്രിയംവദയാണ് നായിക. പി.എസ് റഫീഖിന്റേതാണ് തിരക്കഥ. ലീല എല്‍. ഗിരികുട്ടനും വിനായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഗാനരചന: അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീഖ്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Full View
Tags:    

Similar News