തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണ് പ്രണവുമെന്ന് മോഹന്‍ലാല്‍

അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു

Update: 2019-01-02 09:48 GMT

മകന്‍ പ്രണവും തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി,” മോഹന്‍ലാല്‍ പറയുന്നു.

Advertising
Advertising

പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തില്‍ താനും ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

Tags:    

Similar News