ഹര്‍ത്താലിലെ സംഘ്പരിവാരത്തിന്റെ ഓട്ടത്തിനെ ട്രോളി ‘ഞാന്‍ പ്രകാശ’നിലെ റെക്കോര്‍ഡ് ഓട്ടം; വീഡിയോ റിലീസ് ചെയ്തത് ഇന്ന് 

Update: 2019-01-04 12:19 GMT

ഹര്‍ത്താലിലെ സംഘ്പരിവാരത്തിന്റെ ഓട്ടത്തിനെ ട്രോളി ‘ഞാന്‍ പ്രകാശ’നിലെ റെക്കോര്‍ഡ് ഓട്ടം. ഫഹദ് ഫാസിലിനെ വീട്ടിലെ പട്ടി ഓടിക്കുന്ന രംഗമാണ് നാല്‍പത്തഞ്ച് സെക്കന്റുകളിലായി മാത്രം ഞാന്‍ പ്രകാശന്റെ അണിയറക്കാര്‍ യൂടൂബില്‍ അപ്ലോഡ് ചെയ്തത്. എടപ്പാളില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരെ ജനങ്ങള്‍ ഓടിക്കുന്ന ദൃശൃങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പൊലീസും ജനങ്ങളും പ്രതിരോധിച്ച് ഓടിച്ചത്. ഇതിന്റെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞോടിയത്. ഇതിനെ ട്രോളുന്ന രൂപത്തിലാണ് ഇപ്പോള്‍ ഞാന്‍ പ്രകാശനിലെ വീഡിയോ ദൃശൃം ഇന്ന് പുറത്ത് വിട്ടത്. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിട്ടാണ് ഓടുന്നത്.

Advertising
Advertising

ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്‍റെ പേര് പി.ആര്‍ ആകാശ് എന്ന് രേഖകളിലൂടെ മാറ്റുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ മികച്ച അഭിനയമാണ് ഫഹദ് കാഴ്ച്ച വെക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടിന് വേണ്ടി ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, അനീഷ് ജി.മേനോന്‍, മഞ്ജു സുനിച്ചന്‍, സബിത നന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്.

Full View
Tags:    

Similar News