ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍
‘’എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ’’ ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ''എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ'' ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ
Posted by Mohanlal on Friday, January 4, 2019
ജഗതിയുടെ മക്കളായ പാര്‍വതിയും ശ്രീലക്ഷ്മിയും അച്ഛന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അജു വര്‍ഗീസും ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ജഗതിയുടെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയയില്‍ നിരവധി വീഡിയോകളും ഇറങ്ങിയിട്ടുണ്ട്.
Many many happy returns of the day papa. Love u my most beautiful person on earth🙏🙏🙏.RESPECT U 🙏IM PROUD TO B BORN AS...
Posted by Parvathy Shone on Friday, January 4, 2019
1950 ജനുവരി 5നാണ് മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന് അറിയപ്പെടുന്ന ജഗതി ശ്രീകുമാറിന്റെ ജനനം. ഏകദേശം ആയിരത്തിഅഞ്ഞൂറോളം ചിത്രങ്ങളില്‍ ജഗതി വേഷമിട്ടിട്ടുണ്ട്. ഈ കാലയളവില്‍, വില്ലന്‍,നായകന്‍, സ്വഭാവനടന്‍, ഹാസ്യ വേഷങ്ങള്‍ തുടങ്ങിയവയില്‍ അദ്ദേഹം തിളങ്ങി. അദ്ദേഹത്തിലെ ഹാസ്യ കലാകാരനെയാണ് മലയാളിക്ക് കൂടുതല്‍ ഇഷ്ടമെന്ന് തോന്നിപ്പോകാറുണ്ട്. കാരണം കോമഡിയില്‍ ജഗതിയെ വെല്ലാന്‍ മലയാള സിനിമയില്‍ തന്നെ ആരുമില്ലെന്ന് വേണം പറയാന്‍.
Happy bday my world❤️ I love you more
Posted by Sreelakshmi Sreekumar on Friday, January 4, 2019
2012 മാർച്ച് 10ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ദീര്‍ഘനാളത്തെ ചികിത്സക്ക് ശേഷം അദ്ദേഹം വീണ്ടു ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ജഗതി എന്ന അതുല്യ കലാകാരന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.
അമ്പിളിച്ചേട്ടന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ നര്‍മ്മ രംഗങ്ങള്‍ കണ്ട് ഈ സായാഹ്നം സന്തോഷകരമാക്കാം..! ഇതിലും...
Posted by SAINA Video Vision on Friday, January 5, 2018