മാന്യമായ സിനിമാ നിരൂപണങ്ങളോട് പോലും അസഹിഷ്ണുത കാണിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.സി

വളരെ പോസിറ്റിവായി എഴുതിയ റിവ്യൂവിന്റെ ഒരു വരിയില്‍ നെഗറ്റിവ് പറഞ്ഞിരുന്നു എന്ന കാരണംകൊണ്ട് ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ചെയ്ത സംഭവം മുൻപുണ്ടായിട്ടുണ്ട്

Update: 2019-01-19 07:04 GMT

മാന്യമായ,വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വേദികളോട് പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിനിമ പാരഡൈസോ ക്ലബ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു സിനിമയെക്കുറിച്ചുള്ള നിരൂപണം ഇട്ടതിന്റെ പേരില്‍ മൂവി ട്രാക്കർ ,മൂവി മുൻഷി എന്നീ ഗ്രൂപ്പുകൾ ബ്ലോക്ക് ചെയ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സി.പി.സി പ്രതികരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളേ ...

ഇന്നലെ റിലീസായ പ്രമുഖ സിനിമയെക്കുറിച്ചുള്ള റിവ്യൂസ് പ്രസിദ്ധീകരിച്ചതിന് പേരിൽ മൂവി ട്രാക്കർ ,മൂവി മുൻഷി എന്നീ ഗ്രൂപ്പുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. ഫേസ്‌ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികൾ ചൂഷണം ചെയ്ത് അഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന മൂവി പ്രമോഷൻ രീതിയുടെ അവസാനത്തെ ഇരകളാണ് ഈ ഗ്രൂപ്പുകൾ . വളരെ പോസിറ്റിവായി എഴുതിയ റിവ്യൂവിന്റെ ഒരു വരിയില്‍ നെഗറ്റിവ് പറഞ്ഞിരുന്നു എന്ന കാരണംകൊണ്ട് ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ചെയ്ത സംഭവം മുൻപുണ്ടായിട്ടുണ്ട്.

Advertising
Advertising

ക്രിയാത്മക വിലയിരുത്തലുകളെപ്പോലും വേർതിരിച്ചു കാണുവാൻ സിനിമയുടെ പ്രമോഷൻ ടീമുകൾ തയ്യാറാവാത്തിടത്തോളം ഇത്തരം സിനിമകളെക്കുറിച്ച സംസാരിക്കുന്നത് തന്നെ ഫേസ്ബുക്കിലെ സിനിമ ചർച്ചാവേദികൾക്ക് വെല്ലുവിളിയായി തീർന്നിരിക്കുകയാണ് . മാന്യമായ,വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോട് പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നല്ല ഈ അവസരത്തിൽ മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും ഈ വിഷയത്തിലെ സിപിസിയുടെ നിലപാട് പ്രസ്താവിക്കുവാനുമായി ഒരു തീരുമാനമെടുക്കുകയാണ് . പ്രസ്തുത സിനിമയെ സംബന്ധിച്ച ഒരു പോസ്റ്റുകളും (നല്ലതോ മോശമോ ആയിക്കൊള്ളട്ടെ ) സിപിസി ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല .ഇതുവരെ ഗ്രൂപ്പിൽ വന്ന ചിത്രത്തിന്റെ റിവ്യൂസും ഇതേ കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട് .

ഇങ്ങനെയൊരു തീരുമാനം കൊണ്ടുമാത്രം മേൽപ്പറഞ്ഞ മോശം പ്രവണതകൾ മാറുമെന്ന് പ്രതീക്ഷയില്ല .പക്ഷെ ഒരു ചർച്ചാവേദി എന്ന നിലയിൽ ഈ വിഷയത്തിൽ വരുന്ന ചർച്ചകൾക്ക് തീർച്ചയായും ഒരു സ്വാധീനമുണ്ടാക്കാൻ കഴിയും .സിനിമയുടെ കലാമൂല്യവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന അതേ ആർജവത്തോടെതന്നെ ഈ ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കാനും സിപിസിയെ ഫോളോ ചെയ്യുന്നവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ .

സുഹൃത്തുക്കളേ ... ഇന്നലെ റിലീസായ പ്രമുഖ സിനിമയെക്കുറിച്ചുള്ള റിവ്യൂസ് പ്രസിദ്ധീകരിച്ചതിന് പേരിൽ മൂവിട്രാക്കർ ,മൂവി...

Posted by Cinema Paradiso Club on Friday, January 18, 2019

ये भी पà¥�ें- ‘ദിലീപിനെയും അലന്‍സിയറേയും അവാര്‍ഡിന് പരിഗണിക്കില്ല’ ഉറച്ച നിലപാടുമായി സി.പി.സി

Tags:    

Similar News