ധനുഷ്, വെട്രിമാരൻ, മഞ്ചു വാര്യര്‍ കോംമ്പോ; അസുരന്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കം
Update: 2019-01-26 04:20 GMT
മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രം അസുരന്റെ ചിത്രീകരണം ആരംഭിച്ചു. ധനുഷിനൊപ്പമാണ് മഞ്ചു വാര്യരുടെ തമിഴിലെ അരങ്ങേറ്റം. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്
വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. വെട്രിമാരന്‍ - ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണിത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുള്ളതിനാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്.