ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലര്‍വാടിക്കൂട്ടം വീണ്ടും ഒന്നിച്ചു
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ നീണ്ട ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടു മുട്ടി. വിനീതിന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ വെച്ചാണ് വീണ്ടും കണ്ടു മുട്ടിയത്.
നിവിൻ പോളി ഉൾപ്പടെ മലയാള സിനിമക്ക് മികച്ച നടൻമാരെ സമ്മാനിച്ച സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയവർ ഇന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് മുന്നേറുകയാണ്. പുതിയ ലുക്കിൽ മലർവാടി ടീമിനെ കണ്ട ത്രില്ലിലാണ് ആരാധകർ.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയില്‍ ഇവർ വീണ്ടും ഒന്നിക്കുന്നുണ്ട്. നയന്‍താരയാണ് ചിത്രത്തിൽ നായിക. റൊമാന്‍റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം.