തമിഴ്നാട്ടുകാർ തിയറ്ററിൽ പോയപ്പോൾ മലയാളികൾ സ്‌കൂളിൽ പോയതുകൊണ്ടാണ് പ്രേംനസീർ മുഖ്യമന്ത്രിയാവാത്തത്: ചാരുഹാസൻ 

നിങ്ങള്‍ സ്‌കൂളില്‍പ്പോയി. തമിഴ്‌നാട്ടുകാര്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. 

Update: 2019-02-15 04:43 GMT

മലയാളികള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുതെന്ന് പ്രശസ്ത തമിഴ്‌നടന്‍ ചാരുഹാസന്‍. മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തിയറ്ററുകളിലേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3,000 തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30 ശതമാനം തിയറ്ററുകളുണ്ടായിരുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ദക്ഷിണേന്ത്യയില്‍ പൊതുവേ തിയറ്ററുകള്‍ കൂടുതലായിരുന്നു. കേരളത്തില്‍ 1,200, കര്‍ണാടകത്തില്‍ 1,400. 'ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി. തമിഴ്‌നാട്ടുകാര്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍, കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്'- ചാരുഹാസന്‍ പറഞ്ഞു.

നടന്‍ കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാമെന്നും അദ്ദേഹം പറഞ്ഞു. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണമെന്നും ചാരുഹാസന്‍ പറഞ്ഞു.

Tags:    

Similar News