'സ്വര്‍ണകടത്തും ട്രിപ്പിള്‍ ലോക്ക് ഡൗണും തമ്മില്‍ ബന്ധം'; മറുപടിയുമായി നടി അഹാന കൃഷ്ണ

അതെ സമയം വിശദീകരണകുറിപ്പ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം അഹാന തന്നെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു

Update: 2020-07-10 10:21 GMT

ഇന്‍സ്റ്റഗ്രാമിലെ വിവാദ സ്റ്റോറിയെതുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണത്തില്‍ മറുപടിയുമായി നടി അഹാന കൃഷ്ണ. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസിലാക്കണമെന്നും ചെറിയ വിദ്വേഷങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അഹാന പ്രതികരിച്ചു. സ്വര്‍ണകടത്തും തിരുവനന്തപുരത്തെ പിന്നീട് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണും ബന്ധമുണ്ടെന്ന തരത്തിലുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി ആണ് വലിയ വിമര്‍ശനത്തിടയാക്കിയത്. അഹാനയുടെ പോസ്റ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്ന ആരോപണം.

Advertising
Advertising

അതെ സമയം വിശദീകരണകുറിപ്പ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം അഹാന തന്നെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.

അഹാന കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

എന്നോട് വാർത്ത കാണാൻ ആവശ്യപ്പെടുന്നവരോടും, നമ്മുടെ രാജ്യത്തെ, സംസ്ഥാനത്തെ, ന​ഗരത്തിലെ നിലവിലുള്ള കോവിഡ് വ്യാപനത്തെക്കുറിച്ച് ഞാൻ ബോധവതിയല്ലെന്ന് പറയുന്നവരോടും, ദയവായി സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.

ലോക്ഡൗൺ അനാവശ്യമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് കൊണ്ട് വരൂ. ഇപ്പോൾ എനിക്കു നേരെ വന്നിരിക്കുന്ന ആരോപണങ്ങൾ ആരുടെയൊക്കെയോ ഭാവനയിൽ നിന്ന് ഉണ്ടായവയാണ്. ഞാനൊന്ന് പറ‍ഞ്ഞു. മറ്റൊരാൾ അത് വേറൊരു തരത്തിൽ വ്യാഖ്യാനിച്ചു. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവരോട് എനിക്കൊന്നും പറയാനില്ല. ചെറിയ വിദ്വേഷങ്ങളോട് ഞാൻ പ്രതികരിക്കുന്നുമില്ല. എന്നാൽ ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ, കോവിഡ് മഹാമാരിയോട് നിർവികാരമായി പ്രതികരിച്ചു എന്ന ആരോപണം അം​ഗീകരിക്കാനാവില്ല.

Tags:    

Similar News