ദൃശ്യം 2വില്‍ ജോര്‍ജ്ജുകുട്ടിക്കൊപ്പം ഇവരുമുണ്ടാകും; താരനിര പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്

Update: 2020-09-22 06:51 GMT

ദൃശ്യം രണ്ടിന്‍റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചിത്രീകരണം. ആദ്യ പത്ത് ദിവസം ചിത്രീകരിക്കുന്നത് ഇന്‍ഡോര്‍ രംഗങ്ങളാണ്. സെപ്തംബര്‍ 26-ന് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിനൊപ്പം ചേരും. . ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആദ്യഭാഗത്തില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും താരനിരയില്‍ വരുത്തിയിട്ടില്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ അഭിനയിക്കുന്നുണ്ട്. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Advertising
Advertising

ദൃശ്യം 2 ഒന്നാം ഭാഗത്തിന്‍റെ തുടർച്ചയല്ലെന്നും പ്രതിസന്ധികൾക്ക് ശേഷമുള്ള ജോർജ്ജു കുട്ടിയുടെയും കുടുംബത്തിന്‍റെയും ജീവിതമാണെന്നും സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Glad to share that we have started the shooting of #Drishyam2 today. Here are some of the Pooja Pics.

Posted by Mohanlal on Sunday, September 20, 2020
Tags:    

Similar News