'ഫൈവ് ഡെയ്സ് വില്ല' ഏപ്രില്‍ 15ന് ചിത്രീകരണം ആരംഭിക്കും

പേര് സൂചിപ്പിക്കുന്നത് പോലെ പ്രമേയത്തിലും ചിത്രീകരണത്തിലും ഏറെ പുതുമയുള്ളതാണ് ഫൈവ് ഡെയ്സ് വില്ല

Update: 2021-03-29 03:24 GMT

പി.മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രം 'ഫൈവ് ഡെയ്സ് വില്ല' ഏപ്രില്‍ 15ന് ചിത്രീകരണം ആരംഭിക്കും. മലയാള ചലച്ചിത്ര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'ഫൈവ് ഡെയ്സ് വില്ല' ഏപ്രില്‍ 15ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന 'ഫൈവ് ഡെയ്സ് വില്ല' യുടെ നിര്‍മ്മാണം റാസ് മൂവീസാണ്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമേയത്തിലും ചിത്രീകരണത്തിലും ഏറെ പുതുമയുള്ളതാണ് ഫൈവ് ഡെയ്സ് വില്ല.

Advertising
Advertising

ആദി, സെബ പര്‍വീന്‍, നീന കുറുപ്പ്, കോട്ടയം പ്രദീപ്, മാമുക്കോയ, യവനിക ഗോപാലകൃഷ്ണന്‍, ശിവജി രുരുവായൂര്‍, നിമിഷ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ബാനര്‍- റാസ് മൂവീസ്, രചന, സംവിധാനം- പി മുരളിമോഹന്‍, ക്യാമറ- കുട്ടന്‍ ആലപ്പുഴ, സംഗീതം- ജിതിന്‍ ജനാര്‍ദ്ദനന്‍, ഗാനരചന- ബി കെ ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കൃഷ്ണന്‍ മുണ്ടുപറമ്പ്, മേക്കപ്പ് - പുനലൂര്‍ രവി, അസോസിയേറ്റ് ഡയറക്ടര്‍ - മോഹന്‍ സി, വിതരണം - റാസ് മൂവീസ്, പി.ആര്‍.ഒ - പി .ആര്‍ സുമേരന്‍

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News