പവന്‍കല്യാണ്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍. വക്കീല്‍സാബ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാനാണ് ആരാധകര്‍ തള്ളിക്കയറിയത്.

Update: 2021-03-30 09:34 GMT

നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍. വക്കീല്‍സാബ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാനാണ് ആരാധകര്‍ തള്ളിക്കയറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയറ്ററില്‍ തിങ്കളാഴ്ചയാണ് സംഭവം. രണ്ട് വര്‍ഷത്തിന് ശേഷം പവൻ കല്യാണ്‍ തെലുങ്ക് സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം എന്ന പ്രത്യേകതയും വക്കീല്‍ സാബിനുണ്ട്. ട്രെയിലർ റിലീസ് ചെയ്ത തിയറ്ററില്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു.

തിയറ്ററിന്‍റെ അകത്ത് കടക്കാന്‍ സാധിക്കാത്ത ആളുകള്‍ ചില്ലു തകർത്ത് അകത്തേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹോളിയായതിനാല്‍ ഇന്നലെ വൈകിട്ട് നാലുമണിക്കാണ് റിലീസ് . ഏതാനും തിയറ്ററുകളിലായിരുന്നു ട്രെയിലർ റിലീസ് ചെയ്തത്. എന്നാല്‍ ഓരോ തിയറ്ററിന്‍റെ മുമ്പിലും ആളുകള്‍ രണ്ട് മണിക്ക് തന്നെ നിറഞ്ഞു. തിയറ്ററിന്‍റെ മുമ്പില്‍ പൂജയും നടന്നിരുന്നു.

Advertising
Advertising

നിവേദ തോമസ്, അഞ്ജലി, അനന്യ നാ​ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറും ദിൽ രാജുവും ചേർന്നാണ്. തമൻ ആണ് സം​ഗീതം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News