ബിഗ് ബോസ് ഫെയിം അജാസ് ഖാന്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍

ബിഗ് ബോസിലൂടെ പ്രശസ്തനായ ബോളിവുഡ് താരം അജാസ് ഖാനെ മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു.

Update: 2021-03-31 09:47 GMT

ബിഗ് ബോസിലൂടെ പ്രശസ്തനായ ബോളിവുഡ് താരം അജാസ് ഖാനെ മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് എട്ടുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മയക്കുമരുന്ന് വില്‍പനക്കാരന്‍ ഷാദാബ് ബറ്റാറ്റയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അജാസ് ഖാന്റെ പേരും പുറത്തുവന്നിരുന്നു. അജാസുമായി ബന്ധപ്പെട്ട അന്ധേരി, ലോഖണ്ഡ്‌വാല എന്നിവിടങ്ങളിളെ കേന്ദ്രങ്ങളില്‍ എന്‍.സി.ബി സംഘം റെയ്ഡ് നടത്തി. 2018ല്‍ മയക്കുമരുന്ന് കേസില്‍ അജാസിനെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന എംഡി മരുന്നുകള്‍ അജാസ് ഖാനില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

Advertising
Advertising

അതേസമയം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വീട്ടില്‍ നിന്നും കണ്ടെടുത്തത് ഭാര്യ ഉപയോഗിച്ചിരുന്ന ഉറക്കഗുളികകളാണെന്നാണ് താരം പറയുന്നത്. ഹിന്ദിക്ക് പുറമെ നിരവധി തെലുങ്ക് ചിത്രങ്ങളിലും അജാസ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ്‌ബോസ് ഏഴാം സീസണിലെ പ്രകടനത്തോടെയാണ് അജാസ് ഖാന്‍ ശ്രദ്ധ നേടുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News