സുരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി അപര്‍ണ

കല്‍ക്കി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉല'യ്ക്കുണ്ട്

Update: 2021-04-12 09:50 GMT

സൂപ്പര്‍ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി വീണ്ടും അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജ് ആണ് 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

കല്‍ക്കി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉല'യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും.

Advertising
Advertising

പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

All the best to Aparna Balamurali, #PraveenPrabharam, Jishnu Laxman, 16 Frames Motion Pictures and the entire team of #ULA #ഉല! Here is the first look poster! 😊👍🏼

Posted by Prithviraj Sukumaran on Sunday, April 11, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News