ആവേശമായി ആഘോഷമായി 83യിലെ പുതിയ പാട്ട്

ബോളിവുഡ് ഹീറോ രൺവീർ സിങാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്നത്

Update: 2021-12-15 08:22 GMT
Editor : Jaisy Thomas | By : Web Desk

ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83യിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. ബിഗദനേ ദേ...എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ബെന്നി ദയാലാണ്. ആശിഷ് പണ്ഡിറ്റിന്‍റെ വരികൾക്ക് പ്രീതം സംഗീതം നല്‍കിയിരിക്കുന്നു. കളിക്കളവും ഡ്രസിംഗ് റൂമിലെ കാഴ്ചകളും ആഘോഷവുമൊക്കെയായി വളരെ മനോഹരമായിട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.

ബോളിവുഡ് ഹീറോ രൺവീർ സിങാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്നത്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.

Advertising
Advertising

കപിൽ ദേവിന്‍റെ ഭാര്യ റോമിയായി അതിഥി റോളിൽ ദീപിക പദുകോണാണ് എത്തുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബർ 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കബീർ ഖാൻ, ദീപിക പദുകോൺ, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, 83 ഫിലിം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മലയാളത്തിലും ചിത്രം പ്രദർശനത്തിനെത്തും. 83 മലയാളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News