എ.ആര്‍ റഹ്മാന്‍റെ വഴിയെ മകളും; മകള്‍ ഖദീജ സംഗീതസംവിധാനത്തിലേക്ക്

ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Update: 2023-06-13 07:17 GMT

ഖദീജ റഹ്മാന്‍

ചെന്നൈ: പിതാവിന്‍റെ വഴിയെ മകളും. സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍റെ മകള്‍ ഖദീജയും ഈണങ്ങളുടെ ലോകത്തേക്ക് കടക്കുകയാണ്. ‘മിൻമിനി’യെന്ന തമിഴ് ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് ചുവടു മാറ്റുകയാണ് ഗായിക കൂടിയായ ഖദീജ. ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിലും ഗൗരവ് കലൈയും പ്രവീൺ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ എം സ്റ്റുഡിയോയിൽനിന്ന് ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ്‌ ഹാലിത ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഖദീജ നല്ലൊരു സംഗീതസംവിധായകയാണെന്നും ഹാലിത കുറിച്ചു. ‘ഈ അസാധാരണ പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. മധുരസ്വരമുള്ള ഒരു ഗായികയും മികവുറ്റ സംഗീതസംവിധായികയുമാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

Advertising
Advertising

'' ഞാൻ സംഗീതസംവിധാനത്തിലേക്കു കടക്കുമെന്ന് കഴിഞ്ഞ വർഷം വരെ എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എന്ത് ചെയ്യാനാണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നു ഞാൻ കണ്ടെത്തി. അപ്പോൾ ഞാൻ പാട്ടുകൾ പാടുന്നതിനൊപ്പം മറ്റു പല കാര്യങ്ങളും ചെയ്തു. ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്ന് എനിക്കു ബോധ്യമായി. അങ്ങനെ ഹലിത മാഡത്തെ വിളിച്ച് ഞാൻ പാട്ടൊരുക്കാൻ തയ്യാറാണെന്നു പറഞ്ഞു. എന്റെ ശബ്ദവും ചന്താരീതിയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എനിക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഹലിത മാഡം എന്നോടു പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ മിൻമിനിക്കു വേണ്ടി ഒരുമിച്ചത്'' അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഖദീജ പറഞ്ഞിരുന്നു.

റഹ്‌മാന്റെയും സൈറാബാനുവിന്റെയും മൂത്തമകളായ ഖദീജ, 2010-ൽ പുറത്തിറങ്ങിയ രജനി ചിത്രം ‘എന്തിരനി’ലെ പുതിയ മനിതൻ എന്ന ഗാനം ആലപിച്ചിട്ടുണ്ട്. 2021-ൽ ‘റോക്ക് എ ബൈ ബൈ’ എന്ന ഹിന്ദി ഗാനം, പൊന്നിയിൻ സെൽവൻ-2 ലെ ‘ചിന്നഞ്ചിരു നിലവേ’ എന്ന ഗാനം എന്നിവയും പട്ടികയിലുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News