സിനിമ ചിത്രീകരണത്തിനിടെ വീണു; നടന്‍ പ്രകാശ് രാജിനു പരിക്ക്

ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്

Update: 2021-08-11 06:43 GMT

സിനിമ ചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിനു വീണു പരിക്കേറ്റു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. പ്രകാശ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. വീഴ്ചയില്‍ കയ്യിന് ഒടിവു പറ്റിയുണ്ടെന്നും ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്കു പോവുകയാണെന്നും അദ്ദേഹം കുറിച്ചു.

Advertising
Advertising

ചിത്രത്തിന്‍റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലാണ് സംഭവം. അപകടം നടന്നയുടന്‍ ചെന്നൈയില്‍ തന്നെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഹൈദരാബാദില്‍ തന്‍റെ സുഹൃത്തു കൂടിയായ ഡോ.ഗുരുവറെഡ്ഡിയായിരിക്കും തന്നെ ചികിത്സിക്കുകയെന്നും അദ്ദേഹത്തിന്‍റെ കൈകളില്‍ താന്‍ സുരക്ഷിതനാണെന്നും പ്രകാഷ് രാജ് പറഞ്ഞു. '' ചെറിയൊരു വീഴ്ച, ചെറിയ ഒടിവ്, ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണ്. വിഷമിക്കാനൊന്നുമില്ല, ഞാന്‍ സുഖം പ്രാപിക്കും, നിങ്ങളുടെ ചിന്തകളില്‍ എന്നെയും ഉള്‍പ്പെടുത്തുക'' പ്രകാശ് രാജ് ട്വീറ്റു ചെയ്തു. പ്രിയതാരത്തിന് എത്രയും വേഗം സുഖമാകട്ടെ എന്ന് ആരാധകര്‍ ആശംസിച്ചു. ''എത്രയും വേഗം സുഖം പ്രാപിക്കട്ടെ സർ, ഞങ്ങളുടെ ആശംസകൾ നിങ്ങൾക്കൊപ്പമുണ്ട്'' ഒരു ആരാധകന്‍ കുറിച്ചു. ''ശ്രദ്ധിക്കണേ സര്‍. നിങ്ങൾ ഇന്ത്യയിലെ വിലയേറിയ മുത്തുകളിൽ ഒന്നാണ്'' മറ്റൊരാള്‍ കുറിച്ചു.

കമല്‍ കെ.എം സംവിധാനം ചെയ്യുന്ന പട എന്ന മലയാള സിനിമയിലാണ് അടുത്തതായി അദ്ദേഹം അഭിനയിക്കുക. കഴിവുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുക എന്നത് സന്തോഷകരമായ കാര്യമാണ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചത്. വിനായകന്‍,ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍, ജഗദീഷ് എന്നിവരാണ് പടയിലെ താരങ്ങള്‍. 


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News