നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

2015ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം 'മലുപ്പി'ലൂടെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്

Update: 2022-05-19 07:40 GMT
Editor : ijas

നടി നിക്കി ഗൽറാണിയും തെലുഗു നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചെന്നൈയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തെലുഗു താരങ്ങളായ നാനി, സുന്‍ദീപ് കിഷന്‍ എന്നിവര്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു. വിവാഹ ചടങ്ങുകളിലെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Advertising
Advertising

ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം നടന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. മേരി ആവാസ് സുനോയാണ് നിക്കിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'വിരുന്ന്' ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.

2015ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം 'മലുപ്പി'ലൂടെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ശേഷം 'മരഗാഥ നാണയം' എന്ന ചിത്രത്തില്‍ നായികാനായകന്‍മാരായി അഭിനയിച്ചു. കോവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് ഇരുവരും അടുപ്പത്തിലാകുന്നതെന്ന് നിക്കി ഈയടുത്ത് മനസ്സുതുറന്നിരുന്നു. തമിഴ്-തെലുഗ് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി പുറത്തുവന്ന അവസാനം ചിത്രം.

Aadhi Pinisetty and Nikki Galrani get married

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News