ഇന്ദ്രന്‍സും ഷറഫുദ്ദീനും നായകരായി 'ആനന്ദം പരമാനന്ദം'; ടീസര്‍ കാണാം

എം. സിന്ധുരാജിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാഫിയാണ്

Update: 2022-10-21 10:17 GMT
Editor : ijas

ആനക്കള്ളന്‍, പഞ്ചവര്‍ണ്ണതത്ത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രമായ 'ആനന്ദം പരമാനന്ദം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എം. സിന്ധുരാജിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആനന്ദം പരമാനന്ദത്തിനുണ്ട്.പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ ഗൗരവപരമായ ഒരു വിഷയമാണ് ഷാഫി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, കൃഷ്ണചന്ദ്രൻ, വനിതാ കൃഷ്ണചന്ദ്രൻ, കിജൻ രാഘവൻ, നിഷാ സാരംഗ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരും. മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കും.

Advertising
Advertising
Full View

കലാസംവിധാനം-അർക്കൻ. മേക്കപ്പ്-പട്ടണം റഷീദ്. വസ്ത്രാലങ്കാരം-സമീറ സനിഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ്. അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളര്‍-ഡിക്സണ്‍ പൊടുത്താസ്. പി.ആര്‍.ഒ-വാഴൂർ ജോസ്. സപ്ത തരംഗ് ക്രിയേഷൻസിന്‍റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയ ഗോപാൽ, പി.എസ്. പ്രേമാനന്ദ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സപ്ത തരംഗ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News