'നിങ്ങൾ കേഡിയോ റൗഡിയോ ആണോ?' ബിജു പൗലോസ് നിങ്ങളെ തേടുന്നുണ്ട്..! ആക്ഷൻ ഹീറോ ബിജു 2 കാസ്റ്റിംഗ് കോൾ

കേഡിയോ റൗഡിയോ ആയാൽ അല്ല ചാൻസ്, അഭിനയത്തിൽ കേഡിയും റൗഡിയും ആവണം.

Update: 2023-07-15 11:23 GMT
Editor : anjala | By : Web Desk

കൊച്ചി: റിയലിസ്റ്റിക് പോലീസ് ഓഫീസറുടെ ജീവിതം പകർത്തിയ ആക്ഷൻ ഹീറോ ബിജു മികച്ച ഒരു വിജയം കൈവരിച്ച മലയാള ചലച്ചിത്രമാണ്. എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ഒരു ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. രണ്ടാം ഭാഗത്തിലേക്ക് ഉള്ള അഭിനേതാക്കളെ കണ്ടുപിടിക്കുന്ന തിരക്കിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിനായുള്ള ഒരു ഓപ്പൺ ഓഡിഷൻ നേരത്തെ സംഘടിപ്പിച്ചിരുന്നു. ആദ്യ ഭാഗത്തിലൂടെ നിരവധി കലാകാരന്മാരാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. അതിൽ പലരും ഇന്ന് തിരക്കേറിയ അഭിനേതാക്കളാണ്.

Advertising
Advertising

വ്യത്യസ്തവും കൗതുകവും നിറഞ്ഞ ഒരു പുതിയ കാസ്റ്റിംഗ് കോൾ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. കാസ്റ്റിംഗ് കോളിൻ്റെ വിവരങ്ങൾ നിവിൻ പോളിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

'വെള്ളിവെളിച്ചത്തിൽ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവർ ചിത്രങ്ങൾ സഹിതം ബന്ധപ്പെടുക' എന്നാണ് കാസ്റ്റിംഗ് കോളിൽ അറിയിച്ചിരിക്കുന്നത്. അതിനു ചുവടെ ബിജു പൗലോസിന്റെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്. ഇരുപതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ahb2castingfemale@gmail.com എന്ന മെയിൽ ഐഡിയിലും ഇരുപതിനും അൻപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർ ahb2castingmale@gmail.com എന്ന മെയിൽ ഐഡിയിലുമാണ് വിവരങ്ങൾ പങ്ക് വെക്കേണ്ടത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News