നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

റിലീസാവാനിരിക്കുന്ന റേച്ചലിലാണ് അവസാനം അഭിനയിച്ചത്

Update: 2026-01-05 02:00 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: സിനിമാ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പുലിമുരുകൻ , പുനരധിവാസം, അനന്തഭദ്രം, ഒടിയൻ , കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസാവാനിരിക്കുന്ന റേച്ചലിലാണ്  അവസാനം അഭിനയിച്ചത് 

കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനാണ്.  സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. മേജർ രവി, ഷാജി കൈലാസ്, വി.കെ പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ ബോസ്, അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News