'ഞാൻ പോയാൽ നിങ്ങളെന്‍റെ മകളെ നോക്കണം; എന്‍റെ നന്മകള്‍ അവളുടെ രക്തത്തിലുണ്ടാകും'-വികാരാധീനനായി ബാല

''ഒരു അച്ഛനെയും മകളെയും പിരിക്കാനുള്ള ശാസ്ത്രമോ മതമോ ദൈവമോ ഇവിടെയില്ല. ഒരാൾ മറ്റൊരാളെ സ്‌നേഹിക്കണമെങ്കിൽ ഒരു രക്തബന്ധവും ആവശ്യമില്ല. ചില രക്തബന്ധങ്ങൾ തന്നെ നമ്മെ ചതിക്കുകയും ചെയ്യും.''

Update: 2023-08-29 04:44 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഇത്തവണത്തെ ഓണം തനിക്ക് സ്‌പെഷലാണെന്ന് നടൻ ബാല. മകളെ അകലെനിന്നെങ്കിലും കാണാനായി. താൻ പോയാൽ മകളെ നിങ്ങളെല്ലാവരും നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു യൂട്യൂബ് ചാനൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബാല. ''ചെറിയ വാക്കുകൾക്കു നമ്മുടെ മനസ് വേദനിപ്പിക്കാനാകും. ചെറിയ വാക്കുകൾ തന്നെ മതി നമ്മെ മുകളിലേക്കു കൊണ്ടുപോകാനും. ഈ ഓണം എനിക്ക് സ്‌പെഷലാണ്. ഞാൻ എന്റെ മകളെ കണ്ടു. എന്റെ പാപ്പുവിനെ ഞാൻ കണ്ടു.''-വികാരാധീനനായി ബാല പറഞ്ഞു.

''എനിക്കു വേണ്ടി കൈയടിക്കണം. ഓപറേഷനൊക്കെ കഴിഞ്ഞു വന്നിരിക്കുകയാണ്. തൽക്കാലം ഞാൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ട്. ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങളെല്ലാവരും എന്റെ മകളെ നോക്കണം. അത് ഓർത്തിട്ടാണ് എല്ലാ നല്ല കാര്യങ്ങളും ഞാൻ ചെയ്യുന്നത്.

എന്റെ മകളെ അകലെനിന്നാണു കണ്ടത്. എനിക്ക് അതാണു ദൈവം വിധിച്ചത്. ഞാൻ പോയാലും ഞാൻ ചെയ്യുന്ന നന്മകൾ എന്റെ മകളുടെ രക്തത്തിലുണ്ടാകും. നിങ്ങൾ എല്ലാവരും അവളെ നോക്കുമെന്ന ഉറപ്പുമുണ്ട്.

നമ്മൾ സ്‌നേഹിക്കുന്നവർ കൂടെയിരുന്ന്, ഉമ്മ കൊടുത്ത്, അന്നം കൊടുത്ത്, ഒന്നിച്ചിരിക്കുന്നതാണ് ആഘോഷം. അതാണ് ഓണവും. ഒരാൾ മറ്റൊരാളെ സ്‌നേഹിക്കണമെങ്കിൽ ഒരു രക്തബന്ധവും ആവശ്യമില്ല. ചില രക്തബന്ധങ്ങൾ തന്നെ നമ്മെ ചതിക്കും. ചില രക്തബന്ധങ്ങളോട് അത്യാവശ്യത്തിന് 10,000 രൂപ ചോദിച്ചുനോക്കൂ. തരില്ല.''

ചില നിയമങ്ങൾ കള്ളന്മാർക്കായി ഉണ്ടാക്കിയതാണ്. സത്യസന്ധമായി ഇരിക്കുന്നവർക്കും കഷ്ടപ്പെട്ട് സ്‌നേഹിക്കുന്നവർക്കുമെല്ലാം വേദനയുണ്ടാകും. ഇതാണു വിധി. ഇതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും പിരിക്കാനുള്ള ശാസ്ത്രമോ മതമോ ദൈവമോ ഇവിടെയില്ലെന്നും ബാല കൂട്ടിച്ചേർത്തു.

Summary: Actor Bala said that this Onam is special for him as he got to meet his daughter this time

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News