ഊര്‍ജസ്വലരായ ഇവര്‍ക്കൊപ്പം അഭിനയിക്കാനായത് അംഗീകാരം; അന്‍സിക്കും അഞ്ജലിക്കും ആദരാഞ്ജലികളുമായി ദുല്‍ഖര്‍

അഞ്ജന 'സല്യൂട്ട്' എന്ന ചിത്രത്തിലും അന്‍സി ഒരു പരസ്യ ചിത്രത്തിലുമാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചത്.

Update: 2021-11-01 14:01 GMT

കൊച്ചിയില്‍ വാഹനാപകടത്തിൽ മരിച്ച മുന്‍ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവര്‍ക്ക് ആദരാ‌ഞ്ജലികള്‍ അര്‍പ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ചെറുപ്പക്കാരും ഊര്‍ജ്ജസ്വലരുമായ ഈ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

അഞ്ജന, തന്‍റെ 'സല്യൂട്ട്' എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും അന്‍സി ഒരു പരസ്യ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്രയാസകരമായ സമയം കടന്നുപോകാന്‍ തന്റെ പ്രാര്‍ഥനയുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

Full View

എറണാകുളം ബൈപ്പൈസ് റോഡില്‍ ഇന്നു പുലര്‍ച്ചെ നടന്ന അപകടത്തിലാണ് ഇരുവരും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സമീപത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അന്‍സിക്കും അഞ്ജനയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News