'ചാഞ്ചാടുണ്ണീ...ചരിഞ്ഞാടുണ്ണീ...' അമ്മയുടെ ഗാനം പങ്കുവെച്ച് നടൻ മുകേഷ്‌

മിഴിരണ്ടിലും, നന്ദനം, ഛോട്ടാ മുംബൈ എന്നി സിനിമകൾ വിജയകുമാരിയുടെ കരിയറിലെ മികച്ച സിനിമകളാണ്

Update: 2021-10-05 10:39 GMT
Editor : Midhun P | By : Web Desk
Advertising

'അമ്മ' എന്ന തലക്കെട്ടോടെ നടൻ മുകേഷ് ഫേസ് ബുക്കിൽ പങ്കുവെച്ച വീഡിയോക്ക് ആരാധകരുടെ മികച്ച പിന്തുണ. നടന്റെ അമ്മയും നടിയുമായ വിജയകുമാരി പാട്ടു പാടുന്ന വീഡിയോയാണ് മുകേഷ് പങ്കുവെച്ചത്. ചാഞ്ചാടുണ്ണീ...ചരിഞ്ഞാടുണ്ണീ എന്ന ഗാനം മനോഹരമായി പാടുന്നതിനൊപ്പം രസകരമായ ഭാവപ്രകടനങ്ങളും വിജയകുമാരി പാട്ടിലൂടെ അവതരിപ്പിക്കുന്നുണ്ട്.



Full View


നാടകത്തിലൂടെയാണ് വിജയകുമാരി സിനിമയിലെത്തുന്നത്. മുകേഷ് പങ്കുവെച്ച വീഡിയോക്കു താഴെ വിജയകുമാരിക്ക് ദീർഘായുസ് നേർന്നുള്ള കമന്റുകളാണ് ഏറെയും.1964ൽ പുറത്തിറങ്ങിയ ആയിഷ എന്ന ചിത്രത്തിലൂടെയാണ് വിജയകുമാരി സിനിമയിലെത്തുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന ചിത്രത്തിൽ കാവ്യാ മാധവന്‍റെ മുത്തശ്ശിയായി അഭിനയിച്ച കഥാപാത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ മോഹൻ ലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടാ മുംബൈയിലെ കഥാപാത്രം പ്രേക്ഷകരിൽ ഇപ്പോഴും ചിരിയുണർത്തും. കൂടാതെ രഞ്ജിത്തിന്‍റെ തന്നെ സിനിമയായ നന്ദനത്തിലെ കഥാപാത്രം വിജയകുമാരിയെന്ന നടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്.




Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News