ടൊവിനോ തോമസിന് കോവിഡ്

നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസം ക്വാറന്റൈനില്‍ പോകുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ താരം വ്യക്തമാക്കുന്നു.

Update: 2021-04-22 08:46 GMT

നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസം ക്വാറന്റൈനില്‍ പോകുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ താരം വ്യക്തമാക്കുന്നു. രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് താരത്തിന്റെ അവസാനം റിലീസായ ചിത്രം.

അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തേക്ക് നീങ്ങുന്നു. മരണസംഖ്യ 1000 കടന്നു. സിബിഎസ്ഇ പരീക്ഷ നടത്തിപ്പ് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയുമായി ഉച്ചക്കും കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ ഗവർണർമാരുമായി വൈകിട്ട് ആറര‌ക്കും പ്രധാനമന്ത്രി യോഗം ചേരും. മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും.

Advertising
Advertising

എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി.

Hello. As it turns out, I've been tested positive for Covid and is currently in isolation. It was an asymptomatic case,...

Posted by Tovino Thomas on Wednesday, April 14, 2021

 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News