നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു

ഹിമാചൽ പ്രദേശിലാണ് അപകടം നടന്നത്

Update: 2023-05-24 05:40 GMT
Editor : ലിസി. പി | By : Web Desk

വൈഭവി ഉപാധ്യായ

മുംബൈ: നടിയും ടെലിവിഷൻ താരവുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ജനപ്രിയ ടിവി ഷോയായ 'സാരാഭായി വേഴ്‌സസ് സാരാഭായി'യിലൂടെയാണ് നടി വൈഭവി ഉപാധ്യായ പ്രശസ്തയാവുന്നത്. നിർമ്മാതാവ് ജെഡി മജീതിയയാണ് അപകടവാർത്ത പങ്കുവെച്ചത്. ഉത്തരേന്ത്യയിലാണ് അപകടമുണ്ടായതെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ പോസ്റ്റിൽ അദ്ദേഹം അറിയിച്ചു.

പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചു. ഉത്തരേന്ത്യയിൽ നടന്ന അപകടത്തിലാണ് മരണമെന്നും ജെഡി മജീതിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്ന് ഇടിംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നപ്പോഴാണ് അപകടം നടന്നത്. കുത്തനെയുള്ള വളവിൽ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Advertising
Advertising

മൃതദേഹം നാളെ മുംബൈയിലേക്ക് കൊണ്ടുവരും.തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടക്കും. ദീപിക പദുക്കോണിനൊപ്പം 2020ൽ പുറത്തിറങ്ങിയ 'ഛപാക്', 'തിമിർ' (2023) എന്നീ ചിത്രങ്ങളിലും വൈഭവി അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News