'ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രം ചവിട്ടി, വലിച്ചു കീറി ആഘോഷം'; ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി നടി ശാലിനി

ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, പക്ഷേ അതിലൊന്നല്ല ഭര്‍ത്താവ് എന്ന ബോര്‍ഡ് കൈയ്യില്‍ പിടിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്

Update: 2023-05-02 11:19 GMT
Editor : ijas | By : Web Desk

വിവാഹ ഫോട്ടോ ഷൂട്ട് മാതൃകയില്‍ ഡിവോഴ്സ് ഫോട്ടോ ഷൂട്ടുമായി തമിഴ് സീരിയല്‍ നടി ശാലിനി. വിവാഹ മോചനം ഒരു മോശമായി കരുതുന്ന സമൂഹത്തില്‍ തെറ്റായ ബന്ധങ്ങളില്‍നിന്നും ഇറങ്ങി പോകുന്നത് ആഘോഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഫോട്ടോ ഷൂട്ടിലൂടെ ശാലിനി. 'മുള്ളും മലരും' എന്ന തമിഴ് സീരിയലിലൂടെ പ്രശസ്തയാണ് നടി ശാലിനി. 

'വിവാഹമോചനം ഒരു പരാജയമല്ല, നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ജീവിതത്തിലെ ഒരു വഴിത്തിരിവാണത്. വിവാഹ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ വളരെയധികം ധൈര്യം ആവശ്യമാണ്. അതിനാൽ ഇവിടെയുള്ള എന്‍റെ എല്ലാ ധീര വനിതകള്‍ക്കും ഞാൻ ഇത് സമർപ്പിക്കുന്നു', ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Advertising
Advertising

വിവാഹ ഫോട്ടോ അടക്കമുള്ളവയില്‍ ചവിട്ടിയും കീറിയെറിഞ്ഞുമാണ് ശാലിനിയുടെ ഫോട്ടോ ഷൂട്ട്. 'ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, പക്ഷേ അതിലൊന്നല്ല ഭര്‍ത്താവ്', എന്ന ബോര്‍ഡ് കൈയ്യില്‍ പിടിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നിരവധി പേര്‍ ഫോട്ടോ ഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തുവന്നപ്പോള്‍ വിമര്‍ശനവും ട്രോളുകളും ചിത്രങ്ങള്‍ക്കെതിരെയുണ്ട്.

ചുവന്ന ഗൗണ്‍ ധരിച്ച് സ്റ്റൈലിഷായാണ് ശാലിനി ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. വർഷങ്ങൾക്കു മുമ്പ് റിയാസിനെയാണ് ശാലിനി വിവാഹം ചെയ്തത്. ഇവർക്ക് റിയ എന്ന മകളുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News