ഫാന്‍ മൊമന്‍റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്

Update: 2024-01-05 07:11 GMT
Editor : Jaisy Thomas | By : Web Desk

ശോഭന,പിടി ഉഷ,നരേന്ദ്ര മോദി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നടി ശോഭന. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന പങ്കുവച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം എന്നാണ് ശോഭന കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. 'സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം', എന്ന പരിപാടിയില്‍ വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും ശോഭന പറഞ്ഞിരുന്നു.

Advertising
Advertising

അതേസമയം ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്ത ശോഭനക്കെതിരെ വന്‍വിമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തൃശൂരിലെ ബി.ജെ.പി. സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടി ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ സി.പി.എം. ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. 'പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ, പ്രധാനപ്പെട്ട ആളുകള്‍ പങ്കെടുത്തോട്ടെ. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. ശോഭനയെ പോലൊരു നര്‍ത്തകി, സിനിമാമേഖലയിലെ പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കലാകാരന്മാരെയും കായികരംഗത്തുള്ളവരെയുമെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട', എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News