നടി സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന്

വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂർ പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ

Update: 2023-02-23 01:10 GMT
Editor : Jaisy Thomas | By : Web Desk

സുബി സുരേഷ്

കൊച്ചി: അന്തരിച്ച നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂർ പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ . ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടർന്ന് 10 മണിയോടെ പുത്തൻപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുബി സുരേഷ് ഇന്നലെയാണ് അന്തരിച്ചത്.


കഴിഞ്ഞ മാസം 28നാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുബിയെ പ്രവേശിപ്പിച്ചത്. രോഗ പ്രതിരോധശേഷി കുറവായതിനാൽ മരുന്നുകളാട് ശരീരം ഒരു ഘട്ടത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേയായിരുന്നു രാവിലെ 9.30 ഓടെ സുബിയുടെ വിയോഗം.

Advertising
Advertising



സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി മിനിസ്ക്രീന്‍ രംഗത്തേക്ക് വരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News