'ഇതാരെയോ കൊന്ന് കെട്ടിത്തൂക്കിയതാണ്'; കടലിരമ്പും ആക്ഷന്‍, അടിത്തട്ട് ട്രെയിലര്‍

'അടിത്തട്ട്' ജൂലൈ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Update: 2022-06-29 14:46 GMT
Editor : ijas
Advertising

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത 'സീ ആക്ഷന്‍' സിനിമ അടിത്തട്ടിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കടലിന്‍റെ ഇരുട്ടും ദുരൂഹതയും ആക്ഷനും നിറച്ച ട്രെയിലര്‍ ആകാംക്ഷ നിറക്കുന്നതാണ്. ചിത്രത്തിന്‍റെ 90 ശതമാനം ചിത്രീകരണവും കടലില്‍ ആണ് പൂര്‍ത്തിയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികള്‍ സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

Full View

ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് അടിത്തട്ടിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് നിര്‍മ്മാണം. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്.

അടിത്തട്ട് ജൂലൈ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News