പ്രണയജോഡികളായി നാനിയും നസ്രിയയും; 'ആഹാ സുന്ദരാ' ജൂണ്‍ 10ന് തിയറ്ററുകളിലേക്ക്

നാനി-നസ്രിയ ജോഡി ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നതായി വ്യക്തമാക്കുന്നതാണ് പോസ്റ്ററുകളിലെ ചിത്രങ്ങൾ

Update: 2022-04-19 07:11 GMT

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവീസിന്‍റെ ബാനറിൽ വിവേക് ​​ആത്രേയ സംവിധാനം ചെയ്ത് നാനി നായകൻ ആകുന്ന റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്‍നര്‍ 'അന്‍റെ സുന്ദരനികി' ഉടന്‍ പ്രേക്ഷകരിലേക്കെത്തും. വിവേക് ​​സാഗർ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ ടീസർ ഏപ്രിൽ 20ന് എത്തുമെന്ന പ്രഖ്യാപനവുമായി രണ്ട് പോസ്റ്ററുകൾ പുറത്തിറക്കി. നാനി-നസ്രിയ ജോഡി ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നതായി വ്യക്തമാക്കുന്നതാണ് പോസ്റ്ററുകളിലെ ചിത്രങ്ങൾ.

സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ക്രിസ്ത്യൻ യുവതി ലീലയായാണ് നസ്രിയ എത്തുന്നത്. ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയയ്‌ക്കൊപ്പം സ്യൂട്ട് അണിഞ്ഞു സ്റ്റൈലിഷ് ആയി നിൽക്കുന്ന നാനിയെ കാണാം. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിൽ.

Advertising
Advertising

നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. ജൂൺ 10ന് മൂന്ന് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന, സംവിധാനം : വിവേക് ​​ആത്രേയ, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ വൈ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സിഇഒ: ചെറി, സംഗീതം: വിവേക് ​​സാഗർ, ഛായാഗ്രാഹകൻ: നികേത് ബൊമ്മി, എഡിറ്റർ: രവിതേജ ഗിരിജല, പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു, പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു, പി.ആർ.ഒ: വംശി ശേഖർ

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News