ഒരേ സീറ്റിൽ നസ്രിയയും നാനിയും; ആഹാ സുന്ദരാ പോസ്റ്റർ

കൊച്ചിയിൽ ജൂൺ നാലിന് ചിത്രത്തിന്റെ പ്രമോഷൻ ലോഞ്ച് നടക്കും

Update: 2022-05-31 08:18 GMT
Editor : abs | By : Web Desk

വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റർടെയ്‌നർ ആഹാ സുന്ദരായുടെ (അന്റെ സുന്ദരനികി) പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ബസ് സീറ്റിൽ നായകൻ നാനിയും നായിക നസ്രിയയും ഒരുമിച്ചിരിക്കുന്നതാണ് പോസ്റ്റർ. ഇ ഫോർ എന്റർടൈൻമെന്റാണ് ചിത്രം ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കൊച്ചിയിൽ ജൂൺ നാലിന് ചിത്രത്തിന്റെ പ്രമോഷൻ ലോഞ്ച് നടക്കും. 


സുന്ദർ എന്ന ബ്രാഹ്‌മണ യുവാവായാണ് ചിത്രത്തിൽ നാനിയെത്തുന്നത്. ക്രിസ്ത്യൻ യുവതി ലീലയായാണ് നസ്രിയ വേഷമിടുന്നത്. ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയയ്ക്കൊപ്പം സ്യൂട്ട് അണിഞ്ഞു സ്‌റ്റൈലിഷ് ആയി നിൽക്കുന്ന നാനിയുടെ പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിൽ. 

Advertising
Advertising

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ആഹാ സുന്ദരാ. നാനിയുടെ 28-ാം ചിത്രമാണിത്. നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. രചന, സംവിധാനം : വിവേക് ആത്രേയ, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ വൈ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സിഇഒ: ചെറി, സംഗീതം: വിവേക് സാഗർ, ഛായാഗ്രാഹകൻ: നികേത് ബൊമ്മി, എഡിറ്റർ: രവിതേജ ഗിരിജല, പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു, പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു, പി.ആർ.ഒ: വംശി ശേഖർ

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News