ഇന്‍റര്‍വ്യൂവില്‍ കാണുന്ന ഷൈനല്ല സെറ്റില്‍, ഭക്ഷണം മാത്രം കൊടുത്താല്‍ മതിയെന്ന് ഐശ്വര്യ ലക്ഷ്മി

ഷൈന്‍ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് റോഷന്‍ മാത്യു ആയിരുന്നു

Update: 2022-10-26 05:41 GMT
Editor : Jaisy Thomas | By : Web Desk

അഭിമുഖങ്ങളിലും സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും കാണുന്ന ഷൈന്‍ ടോം ചാക്കോയെയല്ല സിനിമ സെറ്റില്‍ കാണുന്നതെന്ന് നടി ഐശ്വര്യ ലക്ഷ്മി. സെറ്റില്‍ കഥാപാത്രമായി മാത്രം കാണാന്‍ കഴിയുന്ന വ്യക്തിയാണ് ഷൈന്‍. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോയെന്നും പുതിയ ചിത്രം 'കുമാരി'യുടെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ

'ഷൈന്‍ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് റോഷന്‍ മാത്യു ആയിരുന്നു. അവസാന നിമിഷമാണ് റോഷന് ഡേറ്റിന്‍റെ പ്രശ്‌നം ഉണ്ടാകുന്നതും ഷൈന്‍ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണമെന്നായിരുന്നു. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. ഇന്‍റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റില്‍ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല. ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താല്‍ മതി'- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Advertising
Advertising

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരി' ഒക്ടോബര്‍ 28ന് തിയറ്ററുകളിലെത്തും. കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്‍റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവര്‍ കുമാരിയുടെ സഹനിര്‍മാതാക്കളാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News