ഷൂട്ടിങ്ങിനിടെ നടന്‍ അജിത് ഓടിച്ച ഹമ്മര്‍ മലക്കം മറിയുന്ന ദൃശ്യം പുറത്ത്

ഡ്യൂപ്പില്ലാതെ കാറോടിച്ച് ആക്ഷന്‍ സ്വീക്വന്‍സ് ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്

Update: 2024-04-04 12:27 GMT
Editor : ദിവ്യ വി | By : Web Desk

അജിത് കുമാര്‍ നായകനായ 'വിടാമുയര്‍ച്ചി' എന്ന ചിത്രത്തിലെ ആക്‌സിഡന്റ് സീനിന്റെ മൂന്ന് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡ്യൂപ്പില്ലാതെ കാറോടിച്ച് അതിസാഹസികമായ ആക്ഷന്‍ സ്വീക്വന്‍സ് ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

ഹമ്മര്‍ വണ്ടി അജിത് അതിവേഗത്തില്‍ ഓടിക്കുന്നതും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നതുമായ സീനാണിത്. അജിത്തിനൊപ്പം നടന്‍ ആരവും കാറിലുണ്ട്. ഇതിന്റെ ഡ്രോണ്‍ ഷോട്ടും വാഹനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യവുമാണ് പുറത്തുവന്നത്. അസര്‍ബൈജാനില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്കേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു. ആ അപകടത്തിന്റെ ദൃശ്യമാണ് അണിയറപ്രവര്‍ത്തകള്‍ പങ്കുവച്ചത്. താരത്തിന് നിസാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നത്.

Advertising
Advertising

ഡ്യൂപ്പില്ലാതെ സ്റ്റണ്ട് അഭിനയിച്ച അജിത്ത് കുമാറിന്റെ ധീരതയെ പുകഴ്ത്തുന്ന കുറിപ്പോടെയാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. തൃഷ, അര്‍ജുന്‍,സഞ്ജയ് ദത്ത്, അരുൺ വിജയ്, റെജീന കസാന്ദ്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണിത്. ബിഗ് ബജറ്റ് ചിത്രമായ വിടാ മുയര്‍ച്ചി സംവിധാനം ചെയ്യുന്നത് മകിഴ് തിരുമേനിയാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ യൂറോപ്യൻ ഷെഡ്യൂൾ പൂർത്തിയായത്. നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News