'ആ തുക മുഴുവൻ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കും'; ആരാധകരോട് മാപ്പ് ചോദിച്ച് അക്ഷയ് കുമാർ

പുകയില ഉപയോഗത്തിനെതിരെ അക്ഷയ് കുമാർ സംസാരിക്കുന്ന പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പലരും വിമർശനം ഉന്നയിച്ചത്

Update: 2022-04-21 04:32 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ എന്നിവർ പാൻമസാല പരസ്യത്തിൽ അഭിനയിച്ച് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് അക്ഷയ് കുമാറായിരുന്നു. ഇപ്പോഴിതാ പരസ്യത്തിൽ അഭിനയിച്ചതിന് ആരാധകരോട് മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ രംഗത്തെത്തിയിരിക്കുകയാണ്.പരസ്യത്തിൽ നിന്ന് പിൻമാറുകയാണെന്നും പരസ്യം മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടികൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. പരസ്യത്തിൽ നിന്ന് കിട്ടിയ വരുമാനം മുഴുവൻ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം കുറിച്ചു.

Advertising
Advertising

'ഞാൻ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ കുറച്ച് ദിവസങ്ങളായി എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു. വിനയത്തോടെ ഞാൻ അതിൽ നിന്ന് പിൻവാങ്ങുകയാണ്. എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചു. ഞാനുമായുള്ള കരാർ അവസാനിക്കുന്നത് വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാൽ ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളുടെ സ്‌നേഹം എന്നും പ്രതീക്ഷിക്കുന്നു', എന്നാണ് അക്ഷയ് കുമാർ സോഷ്യൽമീഡിയയിൽ കുറിച്ചത്.

പുകയില ഉപയോഗത്തിനെതിരെ അക്ഷയ് കുമാർ സംസാരിക്കുന്ന പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പലരും വിമർശനം ഉന്നയിച്ചത്. തന്റെ സഹപ്രവർത്തകരോട് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് പറയാറുണ്ട് എന്നായിരുന്നു ആ വീഡിയോയിൽ പറയുന്നത്. പുകയിലയുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ നടൻ ഇപ്പോൾ എന്തുകൊണ്ട് ആ വാക്ക് മാറ്റിയെന്നും അദ്ദേഹം അവസരവാദിയാണെന്നുമാണ് ആരാധകർ ഉയർത്തുന്ന വിമർശനം.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News