'ഹിന്ദി സിനിമകളോട് ഇത്തിരി ദയ കാണിക്കണം'; തെന്നിന്ത്യന്‍-ബോളിവുഡ് വിവാദങ്ങളില്‍ ആലിയ ഭട്ട്

എല്ലാ തെന്നിന്ത്യന്‍ സിനിമകളും വിജയിക്കുന്നില്ലെന്നും വിജയിച്ച സിനിമകള്‍ മികച്ചതാണെന്നും ആലിയ

Update: 2022-08-02 11:14 GMT
Editor : ijas

തെന്നിന്ത്യന്‍-ബോളിവുഡ് വിവാദങ്ങളില്‍ പ്രതികരണവുമായി നടി ആലിയ ഭട്ട്. ഇന്ത്യന്‍ സിനിമക്കൊന്നാകെ കടുപ്പമേറിയ വര്‍ഷമായിരുന്നു കടന്നുപോയതെന്നും ഹിന്ദി സിനിമകളോട് ഇത്തിരി ദയ കാണിക്കണമെന്നും ആലിയ ഭട്ട് പറഞ്ഞു. ഇന്നിവിടെ നമ്മളിരുന്ന് ഓഹ് ബോളിവുഡ്, ഹിന്ദി സിനിമ എന്ന് പറയുന്നു, ഇക്കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളെ കുറിച്ചാണോ നമ്മള്‍ സംസാരിക്കുന്നത്. എല്ലാ തെന്നിന്ത്യന്‍ സിനിമകളും വിജയിക്കുന്നില്ലെന്നും വിജയിച്ച സിനിമകള്‍ മികച്ചതാണെന്നും ആലിയ പറഞ്ഞു. ബോളിവുഡിലും സമാനമായി സിനിമകള്‍ വിജയിച്ചിട്ടുണ്ടെന്നും അതിനുള്ള മികച്ച ഉദാഹരണമാണ് തന്‍റെ ഗംഗുഭായി കത്തിയവാടിയെന്നും ആലിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

Advertising
Advertising

മികച്ച ഉള്ളടക്കമാണെങ്കില്‍ പ്രശംസിക്കപ്പെടുമെന്നും കോവിഡ് പ്രതിസന്ധിയില്‍ നിന്നും സിനിമാ മേഖല പതിയെ രക്ഷപ്പെട്ടു വരുന്നതേയുള്ളൂവെന്നും ആലിയ വ്യക്തമാക്കി. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളില്‍ കൂടുതല്‍ ആത്മപരിശോധന നടക്കുന്നതായും ആലിയ അഭിപ്രായപ്പെട്ടു.

ഡാര്‍ലിങ്സ് ആണ് ആലിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആലിയ ഭട്ട് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ഡാര്‍ലിങ്സ്. ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്സുമായി ചേര്‍ന്നാണ് ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ 'ഡാര്‍ലിങ്സ്' ഒരുക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ഡാല്‍ലിങ്സ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News