'അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു'; സ്‌ക്രീൻഷോട്ട് പങ്കുവെച്ച് മുൻ നായിക

വരുഡുവിന് ശേഷം ഭാനുശ്രീ കുറച്ച് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്

Update: 2023-03-20 04:22 GMT
Editor : Lissy P | By : Web Desk

ഹൈദരാബാദ്:  തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആരോപണവുമായി മുൻ നായിക രംഗത്തെത്തി. 2010ൽ പുറത്തിറങ്ങിയ 'വരുഡു'വിൽ അല്ലു അർജുനിന്റെ നായികയായ ഭാനുശ്രീ മെഹ്റയാണ് ആരോപണം ഉന്നയിച്ചത്. ശനിയാഴ്ച അല്ലു അർജുൻ തന്നെ ബ്ലോക്ക് ചെയ്തതായി നടി ട്വീറ്റ് ചെയ്തു. അല്ലു അർജുൻ ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടും അവർ പങ്കുവെച്ചു.

'നിങ്ങൾ എപ്പോഴെങ്കിലും വഴി അറിയാതെ എവിടെയെങ്കിലും കുടുങ്ങിപ്പോയതായി തോന്നിയിട്ടുണ്ടോ? ഞാൻ അല്ലു അർജുനൊപ്പം വരുഡുവിൽ അഭിനയിച്ചുവെന്ന് ഓർക്കുന്നുണ്ടോ.. എന്നിട്ടും എനിക്ക് മറ്റ് സിനിമകളൊന്നും ലഭിച്ചില്ല. പക്ഷേ എന്റെ പ്രതിസന്ധികളിൽ നർമ്മം കണ്ടെത്താൻ ഞാൻ പഠിച്ചു - പ്രത്യേകിച്ചും ഇപ്പോൾ.. നോക്കൂ..അല്ലു അർജുൻ എന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരിക്കുന്നു.' എന്ന അടിക്കുറിപ്പോടെയാണ് നടി സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചത്.

Advertising
Advertising

സംഭവം വാർത്തയായതിന് പിന്നാലെ നടി അടുത്ത ട്വീറ്റ് ചെയ്തു. അല്ലു അർജുൻ തന്നെ അൺബ്ലോക്ക് ചെയ്തിരിക്കുന്നു എന്നായിരുന്നു ആ ട്വീറ്റ്. എന്റെ കരിയറിലുണ്ടായ തിരിച്ചടികൾക്ക് ഒരിക്കലും അല്ലു അർജുനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അവർ ട്വീറ്റ് ചെയ്തു. 'എന്റെ പ്രതിസന്ധികളിൽ രസം കണ്ടെത്താനും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. കൂടുതൽ ചിരികൾക്കും നന്മകൾക്കുമായി കാത്തിരിക്കൂ'.. എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.

ഗുണശേഖർ സംവിധാനം ചെയ്ത വരുഡുവിൽ അല്ലുവിനും ഭാനുശ്രീക്കും പുറമെ സുഹാസിനി മണിരത്നം, ആശിഷ് വിദ്യാർത്ഥി, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. ചിത്രത്തിന് ശേഷം ഭാനുശ്രീ കുറച്ച് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, അല്ലു അർജുന്റെ ജനപ്രീതി വർധിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയിലെ തന്നെ അദ്ദേഹത്തെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ.അടുത്തിടെ പുറത്തിറങ്ങിയ 'പുഷ്പ' ഒന്നാം ഭാഗം രാജ്യത്തുടനീളം വൻ തരംഗമാണ് ഉണ്ടാക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News