ലാലേട്ടനും മമ്മൂക്കയും പൃഥ്വിയും ഒക്കെ 100 കോടി ബഡ്‌ജറ്റിൽ നല്ലൊരു സിനിമ ചെയ്താൽ സ്പീൽബർഗ് പോലും അവരെ കാസ്റ്റ് ചെയ്യും..! ഒമർ ലുലുവിന് മറുപടിയുമായി അൽഫോൺസ് പുത്രൻ

രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും കെ.ജി.എഫിലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന്‍ ഉണ്ടോ

Update: 2021-05-07 06:54 GMT

സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് വഴി തെളിയിച്ചിരിക്കുകയാണ്. 'രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും കെ.ജി.എഫിലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന്‍ ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത്?' എന്നായിരുന്നു ഒമർ ലുലുവിന്‍റെ ചോദ്യം.

ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കുറിപ്പ് വലിയ ചര്‍ച്ചയാവുകയും ചെയ്തു. പ്രശസ്ത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒമറിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. . 'ആക്ടിങ്ങ്, ഡാൻസിങ്ങ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, ഇത് റൊമ്പ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവർക്കും ഇത് ഈസിയായി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യ സ്‌ക്രിപ്റ്റിൽ അവർ അഭിനയിച്ചാൽ നടക്കാവുന്നതേ ഉള്ളൂവെന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു നൂറ് കോടി ബഡ്‌ജറ്റിൽ നിർമിച്ച നല്ല സ്‌ക്രിപ്റ്റും എക്സിക്യൂഷനും ഉള്ള ഫിലിം വന്നാൽ സ്റ്റീവൻ സ്പീൽബർഗ് സാർ പോലും അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.' എന്നായിരുന്നു പുത്രന്‍റെ മറുപടി.

Advertising
Advertising




 


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News