അമലാ പോളിന്‍റെ 'ദി ടീച്ചർ' തിയറ്ററുകളിലേക്ക്; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം

'അതിരൻ' സംവിധാനം ചെയ്ത വിവേക് ആണ് സസ്‌പെൻസ് ത്രില്ലർ ടീച്ചറിന്‍റെ സംവിധാനം

Update: 2022-10-26 11:58 GMT
Editor : ijas

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോൾ മലയാളത്തിലേക്ക്. അമല പോള്‍ കേന്ദ്രകഥാപാത്രമായി തിരിച്ചുവരവ് ശക്തമാക്കുന്ന 'ദി ടീച്ചർ' എന്ന ചിത്രമാണ് വരുന്നത്. അമലാ പോളിന്‍റെ പിറന്നാൾ ദിനമായ ഇന്ന് സ്‌പെഷ്യൽ പോസ്റ്ററും ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിനാണ് 'ദി ടീച്ചർ' തിയറ്ററുകളിലേക്കെത്തുന്നത്. 'അതിരൻ' സംവിധാനം ചെയ്ത വിവേക് ആണ് സസ്‌പെൻസ് ത്രില്ലർ ടീച്ചറിന്‍റെ സംവിധാനം. നട്ട്മഗ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി.റ്റി.വി ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്.

Advertising
Advertising

'ദി ടീച്ചറിന്‍റെ' തിരക്കഥ പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാലാ പാർവതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്‍റ് സംഗീതം പകരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ. ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്. പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ. കല- അനീസ് നാടോടി. മേക്കപ്പ്-അമൽ ചന്ദ്രൻ. വസ്ത്രാലങ്കാരം-ജിഷാദ് ഷംസുദ്ദീൻ. സ്റ്റിൽസ്-ഇബ്‌സൺ മാത്യു. ഡിസൈൻ-ഓൾഡ് മോങ്ക്‌സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ. ഫിനാൻസ് കൺട്രോളർ-അനിൽ ആമ്പല്ലൂർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം. അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു. അസോസിയേറ്റ് ക്യാമറാമാൻ-ഷിനോസ് ഷംസുദ്ദീൻ. അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ. വിഎഫ്എക്‌സ്-പ്രോമിസ്. പി.ആർ.ഒ-പ്രതീഷ് ശേഖർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News